Skip to main content
വയോജനങ്ങൾക്കെതിരെയുള്ള അതിക്രമ വിരുദ്ധ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് നടന്ന ഏകദിന ശിൽപശാല ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം നിർവഹിക്കുന്നു.

'സാഫല്യം' ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമ വിരുദ്ധ ബോധവല്‍ക്കരണ ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും കാലിക്കറ്റ് സര്‍വകലാശാല എന്‍എസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ഫാറൂഖ് കോളേജില്‍ നടന്ന ശില്‍പശാല ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ എ ആയിഷ  അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എം അഞ്ചു, ജില്ലാ വയോജന കൗണ്‍സില്‍ അംഗം കെ കെ സി പിള്ള ബോധവല്‍ക്കരണ സന്ദേശം വായിച്ചു. ഫാറൂഖ് കോളേജ് എന്‍ എസ് എസ് പ്രോഗ്രം ഓഫീസര്‍ ഡോ. വാഹിദ ബീഗം, ഡോ. ടി മന്‍സൂറലി, വടകര ആര്‍ഡിഒ പി അന്‍വര്‍ സാദത്ത്, കെഎസ്എസ്എം റീജിയണല്‍ ഡയറക്ടര്‍ ഡോ. പി സി സൗമ്യ, കെ എം ജയരാജന്‍, സി ചന്ദ്രശേഖര്‍, ഷീബ നൈനാന്‍, മേലടി നാരായണന്‍, അഷ്‌റഫ് കാവില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date