Skip to main content

സംസ്ഥാന ടെലിവിഷൻ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു

2024ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകൾ ക്ഷണിച്ചു 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സംപ്രേക്ഷണം ചെയ്തതോ സെൻസർ ചെയ്തതോആയ ടെലി സീരിയലുകൾ, ടെലിഫിലിമുകൾ ,ഡോക്യുമെൻററികൾ തുടങ്ങിയ പരിപാടികൾ , ഈ കാലയളവിൽ പ്രസാധനം ചെയ്ത ടെലിവിഷൻ സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ടെലിവിഷൻ സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അവാർഡിന് പരിഗണിക്കുക. പരിപാടികൾ ഹാർഡ് ഡിസ്ക് /പെൻഡ്രൈവ് എന്നിവയിൽ സമർപ്പിക്കണം അപേക്ഷ ഫോറവും നിബന്ധനകളും അക്കാദമി വെബ്സൈറ്റ്  www.keralafilm.comൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂളിന് സമീപമുള്ള സ്റ്റാച്യു റോഡിലെ അർച്ചന ബിൽഡിങ്ങിൽ പ്രവർത്തി ക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസിൽ നിന്ന് നേരിട്ട് അപേക്ഷാഫോറം ലഭിക്കും. കാസർകോട് ജില്ല ഇൻഫർമേഷൻ ഓഫീസിലും നിബന്ധനകളും അപേക്ഷാഫോറവും ലഭ്യമാണ്. അപേക്ഷകൾ 2025 ജൂൺ 30 വൈകുന്നേരം 5 നകം അക്കാദമി ഓഫീസിലോ സിറ്റി ഓഫീസിലോ ലഭിക്കണം. ഫോൺ 04712304030.

date