Skip to main content

വായനാ പക്ഷാചരണം; ജില്ലാ തല ഉദ്ഘാടനം കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വായനാ പക്ഷാചരണം, ജില്ലാ തല ഉദ്ഘാടനം കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഗ്രന്ഥശാല സംഘം സ്ഥാപകന്‍ പി.എന്‍ പണിക്കര്‍ അനുസ്മരണത്തിനോടനുബന്ധിച്ച് ജൂണ്‍ 19ന് രാവിലെ 10.30ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിക്കും. എ.ഡി.എം പി.അഖിൽ വായനാദിന സന്ദേശം നൽകും. കേരള കേന്ദ്ര സര്‍വകലാശാല മലയാള വകുപ്പ് അധ്യക്ഷന്‍ ഡോക്ടര്‍ ആര്‍.ചന്ദ്രബോസ് മുഖ്യ പ്രഭാഷണം നടത്തും. പൊതു വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, ജില്ലാ സാക്ഷരതാ മിഷന്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രതിനിധികള്‍ സംസാരിക്കും.

date