Skip to main content

പ്രീമെട്രിക് ഹോസ്റ്റലില്‍ സീറ്റൊഴിവ്

 
ചെങ്കള പഞ്ചായത്തിലെ കല്ലക്കട്ടയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2025-26 അദ്ധ്യയന വര്‍ഷം അഞ്ച് മുതല്‍ 12വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവരേയും പരിഗണിക്കും. ഏതാനും സീറ്റ് മറ്റു വിഭാങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാറ്റിവെച്ചിട്ടുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 25നകം പരപ്പ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍- 8848757193, 8547630172.

date