അറിയിപ്പുകള്‍
ഡീലിമിറ്റേഷന്‍ കമീഷന്‍ ഹിയറിങ് 24ന്
ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജന കരട് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് ഡീലിമിറ്റേഷന്‍ കമീഷന് പരാതി സമര്‍പ്പിച്ചവരുടെ ഹിയറിങ് ജൂണ്‍ 24ന് രാവിലെ ഒമ്പത് മുതല്‍ കോഴിക്കോട് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കോഴിക്കോട് ജില്ലയില്‍ 119, മലപ്പുറത്ത് 74, വയനാട് 31, കണ്ണൂര്‍ 77, കാസര്‍കോട് 60 എന്നിങ്ങനെയാണ് പരാതികള്‍.
സംസ്ഥാനത്തെ വിവിധ ജില്ലകളെ മൂന്ന് മേഖലകളായി തിരിച്ചാണ് ഹിയറിങ് നടത്തുന്നത്. 131 ബ്ലോക്ക് പഞ്ചായത്തുകളില്‍നിന്നായി ആകെ 782 പരാതികളാണ് ലഭിച്ചത്. 21 ബ്ലോക്കുകളില്‍നിന്ന് പരാതികളില്ല.
പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍: അപേക്ഷ ക്ഷണിച്ചു
വിവിധ മേഖലകളില്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ 'പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍ 2025'ന് അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക് https://awards.gov.in മുഖേന ജൂലൈ 31 വരെ അപേക്ഷിക്കാം.
ഉപന്യാസ രചന മത്സരം
വായന വാരത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷന്‍ തുല്യതാ പഠിതാക്കള്‍ക്ക് ഉപന്യാസ രചന മത്സരം നടത്തും. ജൂണ്‍ 22ന് പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളില്‍ നടത്തുന്ന മത്സരത്തില്‍ ഒന്ന്, രണ്ട് സ്ഥാനം നേടുന്നവര്‍ക്ക് ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. താല്‍പര്യമുള്ള തുല്യത പഠിതാക്കള്‍ സമ്പര്‍ക്ക പഠനകേന്ദ്രം കോഓഡിനേറ്ററുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് അറിയിച്ചു.
റാങ്ക് പട്ടിക കാലഹരണപ്പെട്ടു
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിലെ പ്യൂണ്‍/വാച്ച്മാന്‍ തസ്തികയിലേക്കുള്ള (പാര്‍ട്ട് ടൈം ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍: 034/2024) റാങ്ക് പട്ടികയില്‍നിന്ന് നടത്തിയ ആദ്യ നിയമന ശിപാര്‍ശയില്‍ തന്നെ മുഴുവന്‍ ഉദ്യോഗാര്‍ഥികളെയും നിയമിച്ചതിനാല്‍ റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി പിഎസ്‌സി മേഖലാ ഓഫീസര്‍ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദായി
കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (എസ് സി/എസ് ടി, കാറ്റഗറി നമ്പര്‍ 115/2020) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
തലക്കുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ഗ്രാമപഞ്ചായത്തിന്റെ ഹെല്‍ത്ത് ഗ്രാന്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി (പ്രോജക്ട് നമ്പര്‍: 390/2025-26) ലാബ് റീ ഏജന്റ് വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തിയതി: ജൂലൈ നാല് വൈകീട്ട് 4.00. ഫോണ്‍: 0495 2853005.
നഴ്സിങ് ഓഫീസര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിക്ക് കീഴില്‍ ഐആര്‍സിയുലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ രണ്ട് നഴ്സിങ് ഓഫീസര്‍മാരെ നിയമിക്കും. യോഗ്യത: ബിഎസ്‌സി നഴ്സിങ്/ജിഎന്‍എം. അഭിമുഖം ജൂണ്‍ 18ന് രാവിലെ 11ന് ചെസ്റ്റ് ഡിസീസസ് കാര്യാലയത്തില്‍ നടക്കും. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവൃത്തിപരിചയമുള്ളര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0495 2359645.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ സാര്‍ജന്റ് (പാര്‍ട്ട് ഒന്ന് ഡയറക്ട് റിക്രൂട്ട്മെന്റ്, കാറ്റഗറി നമ്പര്‍: 289/2024) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനം
മേലടി ഐസിഡിഎസ് പ്രോജക്ടില്‍ മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡില്‍ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനത്തിന് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി ബുക്കിലെ ജനനതീയതി ചേര്‍ത്ത പേജ് അല്ലെങ്കില്‍ സ്‌കൂള്‍/വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെ ജനനതീയതി ചേര്‍ത്ത പേജ്, എസ്എസ്എല്‍സി മാര്‍ക്ക്‌ലിസ്റ്റ് എന്നിവയുടെ പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രായപരിധി: 18-35. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്/മേലടി ഐസിഡിഎസ് ഓഫീസില്‍ ലഭിക്കും. അപേക്ഷ ജൂണ്‍ 18ന് വൈകീട്ട് അഞ്ചിനകം മേലടി ശിശുവികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം.
- Log in to post comments