നവീകരിച്ച പടന്ന കാപ്പുകുളം എം രാജഗോപാല്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു
കാസര്‍കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പടന്ന ഗ്രാമപഞ്ചായത്തിലെ കാപ്പുകുളത്തിന്റെ ഉദ്ഘാടനം എം രാജഗോപാലന്‍ എം എല്‍ എ. നിര്‍വഹിച്ചു. 1.38 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള കുളത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കുളത്തിന് ചുറ്റും ഭിത്തിയോ മറ്റു സംരക്ഷണ മാര്‍ഗങ്ങളോ ഇല്ലാത്തതിനാല്‍ ചപ്പു ചവറുകള്‍ വലിചെറിഞ്ഞ് കുളം വൃത്തികേടായി .അപകടകരമായ അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. ഈ സാഹചര്യത്തിലാണ്, ജില്ലാ പഞ്ചായത്തിന്റെ 202324, 202425 വാര്‍ഷിക പദ്ധതികള്‍ക്ക് കീഴില്‍ രണ്ട് ഘട്ടങ്ങളിലായി മൊത്തം 27 ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ടത്തില്‍ 267.5 മീറ്റര്‍ നീളത്തില്‍ ചുറ്റുമതില്‍ നിര്‍മിക്കുകയും, 175.5 മീറ്റര്‍ നീളത്തിലുള്ള നടപ്പാതയും ഗേറ്റും സ്ഥാപിക്കുകയും ചെയ്തു.
പിന്നീട് 23 മീറ്റര്‍ നീളത്തില്‍ അധിക ചുറ്റുമതിലും, 112 മീറ്റര്‍ നീളത്തില്‍ പുതിയ നടപ്പാതയും മതിലിന് ബലപ്പെടുത്തലും നടത്തി.കാപ്പുകുളം നവീകരണം യാഥാര്‍ത്ഥ്യമാക്കുന്നതോടെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി മുഹമ്മദ് അസ്ലം മുഖ്യാതിഥി ആയി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം സുമേഷ്, പടന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്റ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിദ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം പി ഗീത, ടി വിജയലക്ഷ്മി, വി വി ലത, എം രാഘവന്‍, മണ്ണ് സംരക്ഷണ വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ വി എം അശോക് കുമാര്‍, പദ്ധതി മേല്‍നോട്ട സമിതി കണ്‍വീനര്‍ രാജീവന്‍ , സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റീന, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ടി പി ആയിഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി ജെ സജിത്ത് സ്വാഗതവും പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Log in to post comments