Post Category
മസ്റ്ററിംഗ് നടത്തണം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളില്‍ വാര്‍ഷിക മസ്റ്ററിംഗ് നടത്തണം. മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി, വിധവ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡും, പെന്‍ഷന്‍ രേഖകളുമായി അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്തണം. മസ്റ്ററിങ് പരാജയപ്പെട്ടവര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും, ലൈഫ് സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0471-2518909.
date
- Log in to post comments