Post Category
സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ 20 ന് രാവിലെ ഒമ്പത് മുതല്‍ 10.30 വരെ നടത്തും. പുതുതായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും നിലവില്‍ ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാം. പട്ടികജാതി/പട്ടികവര്‍ഗം/ഒ.ഇ.സി വിഭാഗത്തില്‍പ്പെടാത്തവര്‍ സാധാരണ ഫീസിന് പുറമേ സ്‌പെഷ്യല്‍ ഫീസ് 10,000 രൂപ അടയ്ക്കണം. കോഷന്‍ ഡെപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ ഏകദേശം 4500 രൂപയും യു.പി.ഐ പേയ്‌മെന്റ് ഉപയോഗിച്ചും പി. ടി. എ. ഫണ്ട് നേരിട്ടും നല്‍കണം. വിവരങ്ങള്‍ക്ക്: www.polyadmission.org/let ഫോണ്‍: 04734231776.
date
- Log in to post comments