Skip to main content

സ്‌പോട്ട് അഡ്മിഷന്‍

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള   സീറ്റുകളിലേക്ക് ജൂണ്‍ 20ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ലാറ്ററല്‍ എന്‍ട്രി റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും  പുതുതായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നവരും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഐ.ടി.ഐ/എന്‍.സി.വി.റ്റി/എസ്.സി.വി.റ്റി/ കെ.ജി.സി.ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാവിലെ ഒമ്പത്  മുതല്‍ 9.30, പ്ലസ്ടു/വി.എച്ച്.എസ്.ഇ  റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാവിലെ 10 മുതല്‍ 10.30 വരെയുമാണ് രജിസ്‌ട്രേഷന്‍. ഫോണ്‍:   9446372259, 9447398413.
 

 

date