Skip to main content

പ്രയുക്തി തൊഴില്‍ മേള ജൂണ്‍ 21ന്

എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 21-ന് ജില്ലാതല മെഗാ തൊഴില്‍ മേള പ്രയുക്തി 2025'   ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ സംഘടിപ്പിക്കും.  വിവിധ മേഖലകളിലായി 3000-ത്തിലധികം ഒഴിവുകളുമായി 50-ല്‍പരം  സ്വകാര്യ സ്ഥാപനങ്ങള്‍  പങ്കെടുക്കും. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് തൊഴില്‍ മേള. എസ്.എസ്.എല്‍.സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി : 18-50 വയസ്.  ncs.gov.in -ല്‍ രജിസ്റ്റര്‍ ചെയ്തു ലഭിക്കുന്ന ഐ.ഡി.-യും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം എത്തണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്. ഫോണ്‍ : 0474-2457212, 2919612.

 

date