Post Category
ഐ.ടി.ഐ പ്രവേശനം
പട്ടികജാതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുളക്കട സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രിഷ്യന്‍ ട്രേഡുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ്. പരിശീലനം, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവ സൗജന്യം. മാസം തോറും 800 സ്‌റ്റൈപ്പന്റും, 1000 രൂപ ലംപ്സംഗ്രാന്റ്, യൂണിഫോം അലവന്‍സായി 900 രൂപയും, സ്റ്റഡി ടൂര്‍ ഇനത്തില്‍ 3000 രൂപയും ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് പണിയായുധങ്ങള്‍ വാങ്ങുന്നതിനായി 5000 രൂപയും നല്‍കും. www.scdd.kerala.gov.in ല്‍ ഐ.ടി.ഐ അഡ്മിഷന്‍ 2025 ലിങ്കില്‍ ജൂലൈ 16നകം അപേക്ഷിക്കണം. ഫോണ്‍ 04742617830, 9495100038.
date
- Log in to post comments