Skip to main content
കുറിച്ചി ഗ്രാമപഞ്ചായത്തും കുറിച്ചി ഗവൺമെന്റ് ആയുഷ് ആയുർവേദ ആശുപത്രിയും കല്ലട ഐ കെയർ ഹോസ്പിറ്റലും ചങ്ങനാശ്ശേരി ശങ്കേഴ്‌സ് ലബോറട്ടറിയും ചേർന്ന് ചിറവംമുട്ടം എൻ.എസ്.എസ്. കരയോഗം ഹാളിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർ

മഴക്കാലപൂർവ ആരോഗ്യപരിരക്ഷ: സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കുറിച്ചി ഗ്രാമപഞ്ചായത്തും കുറിച്ചി ഗവൺമെന്റ് ആയുഷ് ആയുർവേദ ആശുപത്രിയും കല്ലട ഐ കെയർ ഹോസ്പിറ്റലും ചങ്ങനാശ്ശേരി ശങ്കേഴ്‌സ് ലബോറട്ടറിയും ചേർന്ന് കുറിച്ചി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചിറവംമുട്ടം എൻ.എസ്.എസ്. കരയോഗം ഹാളിൽ നടന്ന ക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുത്തു.
കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ  ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കൊച്ചുറാണി ജോസഫ് അധ്യക്ഷയായി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ ആയുർവേദ പരിശോധന, നേത്ര പരിശോധന, രക്ത പരിശോധന എന്നിവ ലഭ്യമാക്കി. മെഡിക്കൽ ഓഫീസർ മിഥുൻ ജെ. കലൂർ, ഡോ. ധന്യാദാസ്, ഡോ. ലക്ഷ്മി വർമ്മ എന്നിവർ  ബോധവൽക്കരണ ക്ലാസ്സുകൾ നയിച്ചു.
ഗ്രാമപഞ്ചായത്തംഗം ബിജു എസ്. മേനോൻ, ഇത്തിത്താനം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ വി. ജെ. വിജയകുമാർ, കല്ലട ഐ കെയർ ഹോസ്പിറ്റൽ സി.ഇ.ഒ കെ. കെ. അലക്‌സാണ്ടർ, ആശാ വർക്കർ കുഞ്ഞുമോൾ ജോസഫ് എന്നിവർ പങ്കെടുത്തു.

date