Post Category
*വരവേൽപ്പ്-2025 പ്രവേശനോത്സവം നടത്തി*
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം- വരവേൽപ്പ് 2025- കൽപ്പറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിൽ മുൻസിപ്പൽ കൗൺസിൽ അംഗം ടി മണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബിനി സതീഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് അംഗം നജീബ്, സ്കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ, വൈസ് പ്രിൻസിപ്പൽ എം പി കൃഷ്ണകുമാർ, സ്റ്റാഫ് സെക്രട്ടറി പി പി അജിത്ത് എന്നിവർ പങ്കെടുത്തു. തുടർന്ന് 'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതിയുടെ ഭാഗമായി റിസോഴ്സ് അധ്യാപകരായ കെ ഷാജി, എ സ്മിത എന്നിവർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.
date
- Log in to post comments