Skip to main content
വായനം 2025 ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൺ  സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്യുന്നു

‘വായനം 2025’ ക്യാമ്പയിന് തുടക്കം 

 

കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ സൗത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ ‘വായനം 2025’ ക്യാമ്പയിന് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര മുഖ്യപ്രഭാഷണം നടത്തി. ജ്യോതി ലക്ഷ്മി വായനാദിന സന്ദേശം നൽകി. വാർഡ് കൗൺസിലർ സി സുധ, സൗത്ത് സിഡിഎസ് ചെയർപേഴ്സൺ കെ കെ വിബിന, സിഡിഎസ് മെമ്പർ നസ്നി, എഡിഎസ് സെക്രട്ടറി ഷംസീറ, മെന്റർ ഷീല വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

date