Post Category
വൈദ്യതി സുരക്ഷാ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം 26 ന്
സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈദ്യതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 26 ന് രാവിലെ 10 മണിക്ക് വൈദ്യതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ടാഗോർ തിയേറ്ററിൽ നിർവഹിക്കും. അഡ്വ. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ശശി തരൂർ എം പി മുഖ്യപ്രഭാഷണം നടത്തും. മേയർ ആര്യ രാജേന്ദ്രൻ, ഊർജ്ജ വകുപ്പ് അഡി. ചീഫ് സെക്രട്ടറി പുനീത് കുമാർ, കെഎസ്ഇബിഎൽ സിഎംഡി മിർ മുഹമ്മദ് അലി എന്നിവർ വിശിഷ്ടാതിഥികളാകും.
പി.എൻ.എക്സ് 2786/2025
date
- Log in to post comments