Skip to main content

അക്കാദമിക് മാസ്റ്റർ പ്ലാൻ സ്‌കൂൾവിക്കിയിൽ അപ്‌ലോഡ്‌ ചെയ്യാം

        സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകൾ തയ്യാറാക്കുന്ന അക്കാദമിക് മാസ്റ്റർ പ്ലാൻ സ്‌കൂൾവിക്കിയിൽ അപ്‌ലോഡ്‌ ചെയ്യാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി. അതത് സ്‌കൂളിന്റെ സ്‌കൂൾ വിക്കി പേജിലെ പ്രോജക്ടുകൾ എന്ന വിഭാഗത്തിൽ 'അക്കാദമിക് മാസ്റ്റർ പ്ലാൻ' എന്ന ലിങ്കിലാണ് പിഡിഎഫ് രൂപത്തിൽ സ്‌കൂളുകൾ മാസ്റ്റർ പ്ലാനുകൾ അപ്‌ലോഡ്‌ ചെയ്യേണ്ടത്. ഇതോടെ ആദ്യമായി സംസ്ഥാനത്തെ 13,000 ഓളം സ്‌കൂളുകളുടെ അക്കാദമിക് മാസ്റ്റർ പ്ലാൻ പൊതുജനങ്ങൾക്കും www.schoolwiki.in പോർട്ടലിലൂടെ കാണാൻ അവസരം ലഭിക്കും. നേരത്തെ കലോൽസവ രചനകൾ, ഡിജിറ്റൽ മാഗസിനുകൾ, കായികോത്സവ ചിത്രങ്ങൾ, ലിറ്റിൽ കൈറ്റ്‌സ്, അക്ഷരവൃക്ഷം, കുഞ്ഞെഴുത്തുകൾ തുടങ്ങി 1.7 ലക്ഷത്തോളം ലേഖനങ്ങൾ സ്‌കൂൾവിക്കിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പി.എൻ.എക്സ് 2795/2025

date