Post Category
പൂര്‍ണ സൈനിക ബഹുമതിയോടെ എന്‍സിസി കെഡറ്റിന് അന്ത്യാഭിവാദ്യം
പഹല്‍ഗാമില്‍ എന്‍സിസി അഡ്വാന്‍സ് ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു മരിച്ച വാടി സ്വദേശി ജോയലിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ സൈനിക ബഹുമതിയോടെ നടത്തി. വാടി സെന്റ് ആന്റണീസ് പള്ളിയില്‍ കേരള ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ റോമേഴ്‌സ് സിംഗ,് എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സുരേഷ് ജി എന്നിവര്‍ പുഷ്പചക്രം അര്‍പിച്ചു. 7 കേരള ബറ്റാലിയന്റെ പരിധിയിലുള്ള 38 സ്‌കൂളുകളിലെ കെഡറ്റുകള്‍ പുഷ്പാര്‍ച്ചന നടത്തി.
മേയര്‍ ഹണി ബെഞ്ചമിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജോയല്‍ പഠിച്ച ഡോണ്‍ ബോസ്‌കോ കോളേജ് ജീവനക്കാര്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി. വാടി പന്തല്‍വീട്ടില്‍ ഗ്രേസിയുടെയും ജോസിന്റെയും മകനാണ് മരണമടഞ്ഞ ജോയല്‍.
date
- Log in to post comments