Skip to main content

അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂൺ 21)

 

 

നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂൺ 21) രാവിലെ 6:30-ന് തൃശൂർ ചാക്കോ മെമ്മോറിയൽ ഹാളിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷനാകും. ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത് ബാബു തുടങ്ങിയവർ മുഖ്യാതിഥികളാകും. നാഷണൽ ആയുഷ് മിഷൻ യോഗ ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ യോഗാ പ്രദർശനവും നടക്കും.

date