Skip to main content

സ്നേഹത്തണലിൽ വീടൊരുങ്ങുന്നു; ജിയയ്ക്കൊരു ഭവനം പദ്ധതിക്ക് തുടക്കം

ജിയ മോൾക്കൊരു ഭവനം എന്ന കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ പദ്ധതിക്ക് തുടക്കം. 

തെക്കൻ മാലിപ്പുറത്തെ നിരാലംബയും കിടപ്പു രോഗിയുമായ ജിയ നെൽസണിൻ്റെ സ്ഥലത്തിനും വീടിനും അവസരമൊരുങ്ങി. വീടിനു തറക്കല്ലിട്ടു.

 

നിറഞ്ഞ ജനസാന്നിധ്യത്തിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയും സാജ് ഗ്രൂപ്പ് എംഡി സാജൻ വർഗീസും ചേർന്നാണ് ശിലാസ്ഥാപനം നിർവ്വഹിച്ചത്. മനുഷ്യ നൻമയുടെ പ്രതീകമാണ് ജിയയ്ക്കായി ഉയരുന്ന വീടെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു. ഇല്ലായ്മയുടെ പാഠങ്ങളിൽ നിന്നുൾക്കൊണ്ടതാണ് ദാനശീലമെന്ന് സാജൻ വർഗീസ്.

 

പ്രശസ്ത മാധ്യമ പ്രവർത്തകൻ പി പി ജെയിംസ് വിശിഷ്ടാതിഥിയായി. 

പഞ്ചായത്ത് പ്രസിഡൻ്റ് രസികല പ്രിയരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലാര സൈമൺ, ജിയ ഭവന മേൽനോട്ട സമിതി ജനറൽ കൺവീനർ ആൽബി കളരിക്കൽ,

റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് മറ്റത്തിൽ ഹെൻസൻ ജോസഫ് എന്നിവർ സംസാരിച്ചു. പറവൂർ നഗരസഭാംഗം കെ ജെ ഷെെൻ , മാലിപ്പുറം ജമാ അത്ത് പ്രസിഡൻ്റ് അൻവർ ഖാലിദ് മൂപ്പൻ, ഫ്രാഗ് പ്രസിഡൻ്റ് വി പി സാബു, മാരിടൈം ബോർഡ് അംഗം.സുനിൽ ഹരീന്ദ്രൻ, എം പി പ്രശോഭ് എന്നിവർ സന്നിഹിതരായി.

 

ശാരീരിക, മാനസിക വെല്ലുവിളികൾ നേരിട്ടു ശയ്യാവലംബിയായ 27 കാരി ജിയയും അമ്മ ഹേനയും സ്വന്തമായി വീടില്ലാതെ 25 വർഷത്തിലേറെയായി വാടക വീട്ടിലാണ്. കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന പിതാവ് കണ്ണന്തറ നെൽസണിൻ്റെ വേർപാട് കുടുംബഞെ തീർത്തും അനാഥമാക്കി.

 

അതോടെ ജിയയുടെ ചികിത്സ പോലും മുടങ്ങുന്ന നിലവന്നു. ജനകീയ പങ്കാളിത്തത്തോടെ ജിയ ഭവന പദ്ധതിയുമായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ രംഗത്തെത്തിയത് ഈ സന്ദർഭത്തിലാണ്.

date