Skip to main content

എന്‍.സി.സി ക്യാമ്പ് തുടങ്ങി

എന്‍.സി.സി 11 കേരള ബറ്റാലിയന്‍ ആലപ്പുഴയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കംമ്പയിന്റ് ആന്വല്‍ ട്രെയിനിങ് ക്യാമ്പ് പുന്നപ്ര കേപ്പ് കോളേജ് ഓഫ് എഞ്ചിനീയിറിങ് ആന്‍ഡ് മാനേജ്‌മെന്റില്‍ ആരംഭിച്ചു. സംസ്ഥാനത്തെ 500 ഓളം എന്‍.സി.സി കേഡറ്റുകള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. 10 ദിവസം നീളുന്ന ക്യാമ്പില്‍ വിദ്യാര്‍ഥികളുടെ ശാരീരികവും കായികവും മാനസികവുമായ കാര്യക്ഷമത വര്‍ധിപ്പിക്കും വിധമുള്ള പരിശീലന പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
(പിആർ/എഎൽപി/1781)

date