Skip to main content

‘ഇഷ്ട പുസ്തകം, ആര്‍ക്കും പറയാം’ മല്‍സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

ജില്ലാതല വായനപക്ഷാചരണത്തിന്റെ ഭാഗമായി  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആലപ്പുഴ ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ‘ഇഷ്ട പുസ്തകം, ആര്‍ക്കും പറയാം’ മല്‍സരം സംഘടിപ്പിക്കുന്നു. ഹൈസ്കൂള്‍ വിദ്യാര്‍‌ഥികള്‍ക്കും കുടുംബശ്രീ വനിതകള്‍ക്കുമായി രണ്ട് വിഭാഗങ്ങളിലായാണ് മല്‍സരം. ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകത്തിലെ പ്രിയപ്പെട്ട ഭാഗം തിരഞ്ഞെടുത്ത് വായിക്കുന്ന വീഡിയോ തയ്യാറാക്കുകയാണ് വേണ്ടത്. ഒന്നരമിനുട്ടില്‍ കവിയാത്ത ഈ വീഡിയോ അവരവരുടെ സാമൂഹികമാധ്യമ അക്കൗണ്ടില്‍ (ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം) ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനെ ടാഗ് ചെയ്ത് (https://www.facebook.com/DistrictInformationOfficerAlappuzha, @prdalappuzha) പോസ്റ്റു ചെയ്യണം. കൂടാതെ വീഡിയോയും പേരും വിലാസവും വിഭാഗവും ഫോണ്‍നമ്പറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ വാട്സാപ്പ് നമ്പറിലേക്ക് (9074594578) അയക്കുകയും വേണം. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനവും ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കും. അവസാന തീയതി ജൂലൈ ഒന്ന് വൈകിട്ട് 5 മണി. കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ വിദ്യാഭ്യാസവകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മല്‍സരം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2251349. 
(പിആർ/എഎൽപി/1788)

date