Post Category
മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് സർജൻമാരെ നിയമിക്കുന്നു
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ ജൂൺ 24 ന് രാവിലെ 10:30 മുതൽ 11 വരെ ജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. നിയമന കാലാവധി പരമാവധി 89 ദിവസത്തേക്കോ അല്ലെങ്കിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് മുഖേനയോ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേനയോ കേന്ദ്രീകൃത നിയമനം നടക്കുന്നതുവരേയോ ആയിരിക്കും. ആഴ്ചയിൽ ആറ് ദിവസം പ്രവർത്തി ദിവസമായിരിക്കും. വെറ്ററിനറി സയൻസിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് എന്നിവയാണ് യോഗ്യതകള്‍. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477-2252431.
(പിആർ/എഎൽപി/1798)
date
- Log in to post comments