Post Category
അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ യോഗാദിനാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും യോഗാപരിശീലനവും ക്ലാസും നല്‍കി. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. യു.പി സുധാമേനോന്‍, ഡോ. പി റോയ് ജോസഫ്, ഡോ. അഞ്ചു തുടങ്ങിയവര്‍ പങ്കടുത്തു. യോഗാദിനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പ്രത്യേക യോഗാ ക്ലാസുകളും, മറ്റു നാച്യുറോപ്പതി ചികിത്സകളും ലഭ്യമായിരിക്കുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2546260.
date
- Log in to post comments