ഓണക്കനി നിറപൊലിമ : നടീല്‍ ഉത്സവം നടത്തി
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തില്‍ സമുന്നതി പദ്ധതിയുടെ ഭാഗമായി നടീല്‍ ഉത്സവം നടത്തി. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നടീല്‍ ഉത്സവത്തിന്റെ ഭാഗമായി കൂര്‍ക്ക തൈകളാണ് നട്ടത്.
പരിപാടിയില്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എസ്.രേഖ, തേന്‍കുറിശ്ശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വര്‍ണമണി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍.സജിനി, എം.എസ് സജിഷ, വാര്‍ഡ് മെമ്പര്‍ വി.ഡി ശോഭന കുമാരി, സി.ഡി. എസ്. ചെയര്‍പേഴ്‌സണ്‍ എം. ഉഷ, അഗ്രികള്‍ച്ചറല്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍ പി റഷീദ, എ.എച്ച്.സി.ആര്‍.പി എം.ആതിര, സമുന്നതി മെന്റര്‍ നിഖില, സമുന്നതി ആര്‍.പി ശില്‍പ, ബിനുഷ, മുന്‍ വാര്‍ഡ് മെമ്പര്‍ കൃഷ്ണകുട്ടി, സി.ഡി.എസ് മെമ്പര്‍ സമീന, സി.ഡി.എസ് അക്കൗണ്ടന്റ്് ആര്‍.ശ്രീജിത്ത്, ധനശ്രീ ജെ.എല്‍.ജിയിലെ അംഗങ്ങളായ മല്ലിക, സരസ്വതി, പ്രസന്ന, ശ്രീന എന്നിവര്‍ പങ്കെടുത്തു.
- Log in to post comments