സിൽക്ക് സുവർണ്ണ ജൂബിലി ആഘോഷം: മന്ത്രി പി രാജീവ് ഇന്ന് (ജൂൺ 24) ഉദ്ഘാടനം ചെയ്യും
പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിന്റെ (സിൽക്ക്) ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് ഇന്ന് (ജൂൺ 24) വൈകിട്ട് 5 .30 ന് ചേർത്തലയിലെ സിൽക്ക് സ്റ്റീൽ ഫാബ്രിക്കേഷൻ യൂണിറ്റ് അങ്കണത്തിൽ നിർവഹിക്കും.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ലോഗോ പ്രകാശനം കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും. എം.എൽ.എമാരായ സേവ്യർ ചിറ്റിലപ്പിള്ളി, ദലീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വൃവസായ വകുപ്പ് ഒ.എസ്.ഡി ആനി ജൂല തോമസ്, സിൽക്ക് ചെയർമാൻ അഡ്വ. മുഹമ്മദ് ഇക്ബാൽ, മാനേജിംഗ് ഡയറക്ടർ ടി.ജി. ഉല്ലാസ് കുമാർ, ജി.എം ഷൈനി ജോസ് തറയിൽ, ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
(പിആർ/എഎൽപി/1804)
- Log in to post comments