Skip to main content

മെറിറ്റ് സ്‌കോളർഷിപ്പ് പുതുക്കലിന് അപേക്ഷിക്കാം

2023-24 വർഷം സംസ്ഥാനത്തെ സർക്കാർഎയ്ഡഡ് ആർട്‌സ് &സയൻസ്മ്യൂസിക്സംസ്‌കൃത കോളേജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്‌മെന്റുകളിലും ബിരുദ കോഴ്‌സുകളിൽ ഒന്നാം വർഷ ക്‌ളാസ്സിൽ പ്രവേശനം നേടി സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികളിൽ നിന്നും 2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് പുതുക്കലിന് (Renewal) അപേക്ഷ ക്ഷണിച്ചു.

2023-24 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് (Fresh) അർഹത നേടിയവരായിരിക്കണം. ഒന്നാംവർഷ ബിരുദ പരീക്ഷ ആദ്യ ചാൻസിൽ തന്നെ പാസാവുകയും 50 ശതമാനവും അതിന് മുകളിലും മാർക്ക് നേടിയിരിക്കണം.

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ collegiateedu.kerala.gov.inwww.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ സ്‌കോളർഷിപ്‌സ് news and updates ൽ പ്രസിദ്ധീകരിച്ച State Merit Scholarship (Renewal) 2024-25 അപേക്ഷാഫോം ഡൗൺലോഡ് ചെയ്‌ത് പൂരിപ്പിച്ച്ഒന്നാം വർഷ ബിരുദ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് എന്നിവ സഹിതം സ്‌പെഷ്യൽ ഓഫീസർ ഫോർ സ്‌കോളർഷിപ്‌സ്കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്വികാസ് ഭവൻതിരുവനന്തപുരം - 695033 എന്ന മേൽ വിലാസത്തിൽ നേരിട്ടോതപാൽ മുഖേനയോ സമർപ്പിക്കണം.

അപേക്ഷകർ മാർക്ക് ലിസ്റ്റുകളുടെ പകർപ്പ്ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലൈ 25 നകം തിരുവനന്തപുരം കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്‌കോളർഷിപ്പ് വിഭാഗത്തിൽ ലഭിക്കണം.

പി.എൻ.എക്സ് 2850/2025

date