Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
സി -ഡിറ്റില്‍ പ്രിന്റിംഗ് ഇന്‍സ്‌പെക്ഷന്‍/ പാക്കിങ് അസിസ്റ്റന്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി ജൂണ്‍ 25ന് രാവിലെ 11 മുതല്‍ തിരുവനന്തപുരം തിരുവല്ലം ക്യാമ്പസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: എസ് എസ് എല്‍ സി അല്ലെങ്കില്‍ ഐ ടി ഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (തത്തുല്യം), പ്രിന്റിംഗ് സ്ഥാപനത്തില്‍ തൊഴില്‍ പരിചയം. പ്രായപരിധി: 2024 ജൂണ്‍ 24ന് 50 വയസ് കവിയരുത്. ഒഴിവുകള്‍: 10. പ്രതിദിനം 675 രൂപ നിരക്കില്‍ 179 ദിവസത്തേക്കാണ് നിയമനം. യോഗ്യത, പ്രവര്‍ത്തി പരിചയം, പ്രായം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തണം. വിവരങ്ങള്‍ക്ക്: www.cdit.org, www.careers.cdit.org. ഫോണ്‍: 8921412961.
date
- Log in to post comments