Skip to main content

അപേക്ഷ ക്ഷണിച്ചു

 അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്നിഷ്യൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അസാപ് കേരളയും ഹൈകോൺ ഇന്ത്യയുമായി ചേർന്ന് റിക്രൂട്ട് ട്രെയിനിങ് ഡിപ്ലോയ് മോഡലിൽ 150 മണിക്കൂർ പരിശീലനം കോഴ്സിൻ്റെ ഭാഗമായി നൽകും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഹൈകോൺ ഇന്ത്യയിൽ ഉയർന്ന വേതനത്തിൽ ജോലി നൽകും. 18 വയസിന് മുകളിൽ പ്രായമായ ഐടി ഐ/ ഡിപ്ലോമ/ ബി ടെക്ക് ഇലക്ട്രിക്കൽ എഞ്ചിനീയർ / ബി ടെക്ക് ഇലക്ട്രോണിക്ക് ആൻ്റ് കമ്മ്യൂണിക്കേഷൻ എന്നീ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ഈ പരിശീലനത്തിന് അപേക്ഷിക്കാം. ലിങ്കിൽ കയറി രജിസ്ട്രേഷൻ പൂർത്തിയാക്കുക, https://csp.asapkerala.gov.in/courses/power-electronics-service-technician
കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9495999704

date