Post Category
അപേക്ഷ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരളയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സിന്റെ മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും അംഗീകാരമുള്ള ഒരു വർഷത്തെ കോഴ്സിന് 12,500 രൂപയാണ് ഫീസ്. പ്ലസ് ടു പാസായ 17 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. രജിസ്ട്രേഷന് ശേഷം അപേക്ഷ ഡൗൺലോഡ് ചെയ്തെടുത്ത് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജില്ലാ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ഗവ. മോഡൽ ഗേൾസ് സ്കൂളിൽ പ്രവർത്തിക്കുന്ന സ്കോൾ കേരള തൃശ്ശൂർ ജില്ലാ കേന്ദ്രവുമായി ബന്ധപ്പെടുക.
ഫോൺ : 0487 2322559, 9388721865, 9495151949,
date
- Log in to post comments