ക്വിസ് മത്സരം
ജൂണ്‍ 27 അന്താരാഷ്ട്ര എംഎസ്എംഇ ദിനത്തോട് അനുബന്ധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിന്റെ ഭാഗമായി, മലപ്പുറം ജില്ലാതല മത്സരം 2025 ജൂണ്‍ 24ന് സംഘടിപ്പിച്ചു. മലപ്പുറം മുണ്ടുപറമ്പ് ഗവ.കോളേജില്‍ വച്ച് നടത്തിയ പരിപാടിയില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നും 32 ടീമുകള്‍ പങ്കെടുത്തു.
കേരളത്തിന്റെ വ്യവസായ മേഖലയിലെ നേട്ടങ്ങളും പ്രധാന സംഭവങ്ങളും പൊതുവിജ്ഞാനവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എംഇഎസ് പൊന്നാനി (ഹൃതിക്ക് കെ, അനന്തകൃഷ്ണന്‍), ഇഎംഇഎ കോളേജ് കൊണ്ടോട്ടി (മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് അന്‍ഷിഫ്), എഎസി വളവന്നൂര്‍ (അദീപ് ഷാന്‍ സി.എം, മുഹമ്മദ് സിയാദ് കെ.വി ) എന്നീ കോളേജുകളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സംസ്ഥാനതലത്തില്‍ 27ന് നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് 50,000/ രൂപ ഒന്നാം സമ്മാനവും 25000/ രൂപ രണ്ടാം സമ്മാനവും കൂടാതെ 10000/, 5000/ എന്നീ നിലകളില്‍ മൂന്നുനാലും സ്ഥാനങ്ങള്‍ക്കും ക്യാഷ് പ്രൈസ് ലഭിക്കും.
- Log in to post comments