Skip to main content

യുവ സാഹിത്യ ക്യാമ്പ്-2025

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ രചനകള്‍(കഥ,കവിത- മലയാളത്തില്‍) ജൂലൈ 10ന് മുമ്പ് താഴെ പറയുന്ന ഇമെയില്‍ വിലാസത്തിലോ തപാല്‍ മുഖേനയോ അയയ്ക്കണം.

സൃഷ്ടികര്‍ത്താവിന്റെ പേരും മേല്‍വിലാസവും സൃഷ്ടികളോടൊപ്പം രേഖപ്പെടുത്തണം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡി.ടി.പി ചെയ്ത് വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്. എല്‍.സി സര്‍ട്ടിഫിക്കറ്റ്/ ആധാര്‍/ വോട്ടര്‍ ഐഡി ഇവയില്‍ ഏതെങ്കിലും ഒരെണ്ണം) ബയോഡേറ്റ, വാട്‌സ്ആപ്പ് നമ്പര്‍ എന്നിവ സഹിതം നല്‍കണം.
കവിത 60 വരിയിലും കഥ 8 ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്. രചനകള്‍ അയക്കേണ്ട വിലാസം, sahithyacamp1@gmail.com.

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പിഒ, തിരുവനന്തപുരം-695043 എന്ന തപാല്‍ വിലാസത്തിലും അയയ്ക്കാം.

 

date