Skip to main content

മസ്റ്ററിങ് നടത്തണം

 ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്ന് 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2025 ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി വാർഷിക മസ്റ്ററിങ്‌ ചെയ്യണം. മസ്റ്ററിങ് ചെയ്യാത്തവർക്ക് തുടർന്നുള്ള പെൻഷൻ തടസ്സപ്പെടുന്നതാണ്. അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിങ് പരാജയപ്പെടുന്നവർ  പരാജയപ്പെട്ടതിന്റെ രേഖയും ലൈഫ് സർട്ടിഫിക്കറ്റും ഓഫീസിൽ ഹാജരാക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു.
ഫോൺ : 0483 2734171

date