Post Category
ഡാക് അദാലത്ത് ജൂണ്‍ 30ന്
മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്റെ തപാല്‍ അദാലത്ത്, 2025 ജൂണ്‍ 30ന് മഞ്ചേരി ഡിവിഷണല്‍ പോസ്റ്റല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ വെച്ച് നടത്തും. മഞ്ചേരി ഡിവിഷന് കീഴിലെ പോസ്റ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. കൗണ്ടര്‍ സേവനങ്ങള്‍, സേവിങ്‌സ് ബാങ്ക്, മണി ഓര്‍ഡര്‍ ഉള്‍പ്പെടെ എല്ലാ തപാല്‍ സേവനങ്ങളെക്കുറിച്ചു മുള്ള പരാതികള്‍ കേള്‍ക്കും. പരാതികള്‍ ജൂണ്‍ 25 ന് മുന്‍പായി വി.ജെ രജനി പോസ്റ്റല്‍ സൂപ്രണ്ട്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി, 676121 എന്ന വിലാസത്തില്‍ അയക്കണം. കവറിന് മുകളില്‍ ഡിവിഷണല്‍ 'ഡാക്ക് അദാലത്ത് ജൂണ്‍ 2025' എന്ന് എഴുതണം. പരാതി നല്‍കിയവര്‍ നിശ്ചിത സമയത്ത് നേരിട്ട് ഹാജര്‍ ആവണം
date
- Log in to post comments