സാമൂഹ്യനീതി വകുപ്പില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനും വേണ്ടിയും ജയിലില്‍ കഴിയുന്നവരുടെയും അവരുടെ കുടുംബങ്ങളുടെയും പുനരധിവാസവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള എം.എസ്.ഡബ്ലിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി, എം.സി.എ, എല്‍.എല്‍.ബി, ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങി കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് ആറുമാസത്തെ സ്റ്റൈപ്പന്‍ഡോടു കൂടി സാമൂഹ്യനീതി വകുപ്പില്‍ ഇന്റേണ്‍ഷിപ്പില്‍ പ്രവര്‍ത്തിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 7000 രൂപയാണ് മാസത്തില്‍ സ്റ്റൈപ്പന്‍ഡ് ലഭിക്കുക. വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെയും പ്രൊബേഷന്‍ സംബന്ധമായ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവാം. ഈ https://www.mis.swd.kerala.gov.in/DOCUMENTS/Order_new/Internal%20Orders/38268.pdf ഗൂഗിള്‍ ലിങ്ക് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ബയോഡാറ്റയും അപ്ലോഡ് ചെയ്യണം. 2025 ജൂണ്‍ 30ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.
എല്ലാ ജില്ലകളിലും കൂടാതെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലും ഒഴിവുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ www.sjd.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- Log in to post comments