Post Category
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോൾ കേരള മുഖാന്തരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന്റെ പതിനൊന്നാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 25 മുതൽ www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴ കൂടാതെ ജൂലൈ 15 വരെയും 60 രൂപ പിഴയോടെ ജൂലൈ 25 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. വിശദ വിവരത്തിന് ഫോൺ: 0481-2300443,9496094157.
date
- Log in to post comments