Post Category
ദര്‍ഘാസ് ക്ഷണിച്ചു
ആദിവാസി ഊരുകളില്‍ എത്തിക്കുന്നതിന് അനുയോജ്യമായ ടോണ്‍ കപ്പാസിറ്റിയുള്ള ടിപ്പര്‍ /ആറ് ടയര്‍ ഡ്രൈവ് വാഹനം ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള സീല്‍ ചെയ്ത ദര്‍ഘാസുകള്‍ ക്ഷണിച്ചു. കാട്ടാക്കട കോട്ടൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന 68, 69, 70 ന്യായവില ഷോപ്പുകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ പൊടിയം, പോത്തോട്, അണകാല്‍, ചെറുമാങ്കല്‍, കുന്നത്തേരി, വ്ലാവിള, മണ്ണാഠകോണം, വാലിപ്പാറ, പ്ലാത്ത്, എറുംമ്പിയാട്, ചോനാംപാറ, ആമല, ആയിരംകാല്‍ എന്നീ ആദിവാസി ഊരുകളില്‍ എത്തിച്ച് വിതരണം നടത്തുന്നതിനാണ് വാഹനം ആവശ്യമായിട്ടുള്ളത്.
ദര്‍ഘാസ് ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15 ഉച്ചയ്ക്ക് 2മണി. വിലാസം: ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം 695043
date
- Log in to post comments