Skip to main content
..

കുടുംബശ്രീ ബാങ്ക് മാനേജേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

കുടുംബശ്രീ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രനര്‍ഷിപ്പ് പ്രോഗ്രാം ബാങ്കുകള്‍ക്ക് പരിചയപ്പെടുത്തുന്നതിന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബാങ്ക് മാനേജേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ജില്ലയില്‍ പത്തനാപുരം, വെട്ടിക്കവല ബ്ലോക്കുകളില്‍ നടപ്പാക്കുന്ന കുടുംബശ്രീയുടെ എസ്.വി.ഇ.പി പദ്ധതിയെ ബാങ്കുകള്‍ക്ക് പരിചയപ്പെടുത്തുക, സംരംഭകര്‍ക്ക് ബാങ്കിന്റെ സാമ്പത്തിക സഹായം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിലുള്ള ഈ ഉപപദ്ധതി ഗ്രാമപ്രദേശങ്ങളിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ കുടുംബശ്രീ മിഷന്‍ വഴിയാണ് പദ്ധതി നിര്‍വഹണം. അഭിരുചിക്കനുസരിച്ച് സംരംഭം ആരംഭിക്കാനും പ്രവര്‍ത്തിപ്പിക്കാനും സഹായവും നല്‍കും. അയല്‍ക്കൂട്ടങ്ങള്‍ വഴി വായ്പ ലഭ്യമാക്കുകയും തുടര്‍ന്ന് വിപുലീകരണത്തിനുള്ള അധിക ഫണ്ടുകള്‍ക്കായി അവരെ ബാങ്കുകളുമായി ബന്ധിപ്പിക്കുകയും സംരംഭത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിന് ഒരു വര്‍ഷത്തേക്ക് പിന്തുണയും ഉറപ്പാക്കുന്നു.
മേലില സിഡിഎസ് ചെയര്‍പേഴ്സണ്‍ ശോഭ കുഞ്ഞുമോന്‍ അധ്യക്ഷയായി. ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ബി ഉ•േഷ് പദ്ധതി വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ആതിര കുറുപ്പ് ബ്ലോക്ക്തല പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. തലവൂര്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഉഷ വിക്രമന്‍, ലീഡ് ബാങ്ക് മാനേജര്‍ (ഇന്ത്യന്‍ ബാങ്ക്) സുരേഷ് ബാബു, പത്തനാപുരം - വെട്ടിക്കവല ബ്ലോക്ക് പരിധിയിലെ ബാങ്ക് മാനേജര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.

date