Post Category
ലേലം ചെയ്യും 27 ന്
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ് സെക്ഷന്‍ (ഒന്ന്) ഓഫീസിന്റെ പരിധിയിലുളള മരങ്ങള്‍, ശിഖരങ്ങള്‍ മണ്ണ് എന്നിവ ജൂണ്‍ 27 ന് ലേലം ചെയ്യും. കണ്ണാടി - കിണാശ്ശേരി റോഡില്‍ (1/700 കി.മീ) മെയിന്റനന്‍സ് വിഭാഗം മുറിച്ചിട്ടിരിക്കുന്ന ആല് മരത്തിന്റെ ശിഖരങ്ങള്‍ രാവിലെ 10.30നും, തേങ്കുറിശ്ശി-പെരുവെമ്പ് റോഡില്‍ മണ്ണംകുളമ്പ്- തേങ്കുറിശ്ശിയില്‍ (01/60 RHS) ല്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് രാവിലെ 11.15 നും, പാലക്കാട് - പൊന്നാനി റോഡില്‍ കി മീ (06/600) ല്‍ എച്ച് എം ഹോട്ട് കിച്ചന് സമീപം വഴിക്ക് തടസ്സവും, ഇലക്ട്രിക് ലൈനിന് ഭീഷണിയായി നില്ക്കുന്ന രണ്ട് ഉങ്ങ്, ഒരു ആര്യവേപ്പ് എന്നീ മരങ്ങള്‍ ഉച്ചയ്ക്ക് 12 നും ലേലം ചെയ്യുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments