Post Category
*വിജയോത്സവം 2025: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു*
മുട്ടില്‍ പരിയാരം ഗവ. ഹൈസ്‌കൂളില്‍ വിജയോത്സവം 2025 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. തുടര്‍ന്ന് നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി ന്യൂ വയനാട് ചാരിറ്റബിള്‍ സൊസൈറ്റി സ്‌കൂള്‍ ബാഗ്, കുട എന്നിവ വിതരണം ചെയ്തു. പി.ടി എ പ്രസിഡണ്ട് സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.കെ ആലി, മൊയ്തീന്‍, ബ്ലോക്ക് മെബര്‍ ആയിഷാബി, പ്രധാനാധ്യാപിക വി.എം ശ്രീജ, അദ്ധ്യാപിക സല്‍മത്ത്, സീനിയര്‍ അധ്യാപിക സജന, സ്റ്റാഫ് സെക്രട്ടറി എച്ച് ദിവ്യ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments