Skip to main content

ഡോക്ടർ ഒഴിവ്

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ജില്ലയിലെ യു.പി.എച്ച്.സികളിൽ സ്പെഷ്യലിസ്റ്റ്  ഡോക്ടർമാരുടെ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഡെർമറ്റോളജി, ജെറിയാട്രിക് മെഡിസിൻ, ഒഫ്താൽമോളജി, പാലിയേറ്റീവ് മെഡിസിൻ തുടങ്ങിയ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ടി.സി.എം.സി രജിസ്ട്രേഷനും അതത് സ്പെഷ്യാലിറ്റികളിൽ എം.ബി.ബി.എസും ബിരുദാനന്ദര ബിരുദം/ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2025 മെയ് 31ന് 62 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 78,000 രൂപ. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, ടി.സി.എം.സി രജിസ്ട്രേഷൻ, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഓൺലൈൻ അപേക്ഷകൾ ജൂലൈ മൂന്നിന് വൈകുന്നേരം അഞ്ചിനകം സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയ്ക്കുള്ള ലിങ്ക്: https://forms.gle/m53RHUg28kZhTmKZA. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക. ഫോൺ: 0487 2325824.

date