സാമൂഹിക നീതി വകുപ്പ് ലഹരിവിരുദ്ധ ദിനാചരണം ഇന്ന് (ജൂൺ 26)
ജില്ലാ സാമൂഹിക നീതി ഓഫീസ്, കേന്ദ്ര സർക്കാറിന്റെ നശാമുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ജൂൺ 26 വ്യാഴാഴ്ച അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം നടത്തും. രാവിലെ 11ന് കോട്ടയം എം.ഡി. സെമിനാരി ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ദിനാചരണം ഉദ്ഘാടനം ചെയ്യും. സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെയാണ് ദിനാചരണം നടത്തുന്നത്.
ചടങ്ങിൽ കോട്ടയം നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് അഡീഷണൽ സൂപ്രണ്ട് എ.കെ. വിശ്വനാഥൻ മുഖ്യാതിഥിയാകും. ജില്ലാ സാമൂഹികനീതി ഓഫീസർ പി. പ്രദീപ്, നഗരസഭാ കൗൺസിലർ ജയമോൾ ജോസഫ്,എം.ഡി. സെമിനാരി ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ഡോ. ജേക്കബ് ജോൺ,ജില്ലാ സാമൂഹികനീതി ഓഫീസ് സീനിയർ സൂപ്രണ്ട് എം.വി. സഞ്ജയൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് മജിഷ്യൻ ബെൻ കുറവിലങ്ങാട് ലഹരിവിരുദ്ധ സന്ദേശ മാജിക് ഷോ അവതരിപ്പിക്കും.
- Log in to post comments