ഇരിക്കൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂഫേ ആരംഭിച്ചു
ഇരിക്കൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച സ്കൂഫെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈസ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും നടപ്പിലാക്കുന്ന കഫേ അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായാണ് സ്‌കൂഫെ ആരംഭിച്ചത്. കുട്ടികള്‍ക്ക് ശുദ്ധവും ഗുണനിലവാരമുള്ളതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, ആവശ്യമായ പഠനോപകരണങ്ങള്‍ എന്നിവ സ്‌കൂള്‍ വളപ്പിനുള്ളില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് സ്‌കൂഫെ. ഇതിനോടകം ജില്ലയില്‍ 54 സ്‌കൂളുകളില്‍ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ഒരു സ്‌കൂളിന് സ്‌കൂഫെ ആരംഭിക്കുന്നതിന് രണ്ടര ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ധനസഹായം നല്‍കുന്നത്.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍ പദ്ധതി വിശദീകരണം നടത്തി. ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി നസീര്‍, ടി.സി നസിയത്ത്, എന്‍.കെ സുലൈഖ, എം.പി ശബ്‌നം, എന്‍ കെ കെ മുഫീദ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി റീന, ഹെഡ്മാസ്റ്റര്‍ പി.പി അഷ്‌റഫ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ടി.പി ജുനൈദ എന്നിവര്‍ സംസാരിച്ചു.
- Log in to post comments