ടെൻഡർ ക്ഷണിച്ചു
കാഞ്ഞിരപ്പളളി ഐ.സി.ഡി.എസ്. പരിധിയിലുളള അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നു ദിവസം (തിങ്കൾ, ബുധൻ,വെളളി) പാൽ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുളള മിൽമ സൊസൈറ്റികൾ/മറ്റ് പ്രാദേശിക ക്ഷീര കർഷകർ, കുടുംബശ്രീ സംരഭകർ, മറ്റ് പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. മണിമല പഞ്ചായത്തിലെ 26 അങ്കണവാടികളിലേക്കും കാഞ്ഞിരപ്പളളി പഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 21 അങ്കണവാടികളിലേക്കും കാഞ്ഞിരപ്പളളി പഞ്ചായത്തിലെ രണ്ടാം സെക്ടറിലെ 23 അങ്കണവാടികളിലേക്കും എരുമേലി പഞ്ചായത്തിലെ ഒന്നാം സെക്ടറിലെ 20 അങ്കണവാടികളിലേക്കും എരുമേലി പഞ്ചായത്തിലെ രണ്ടാം സെക്ടറിലെ 27 അങ്കണവാടികളിലേക്കുമാണ് പാൽ നൽകേണ്ടത്.
ടെൻഡർ ഫോമുകൾ കാഞ്ഞിരപ്പളളി ഐ.സി.ഡി.എസ.് പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച ടെണ്ടറുകൾ ജൂലൈ എട്ടിന് ഉച്ചകഴിഞ്ഞ് 2.30 നു മുമ്പ് അതാത് പഞ്ചായത്ത്/സെക്ടർ തല
ഐ.സി.ഡി.എസ.് സൂപ്പർവൈസർമാർക്ക് നൽകണം. വിശദവിവരത്തിന്് ഫോൺ: 9947658912, 9562311428, 9048179180.
- Log in to post comments