Post Category
മണലി മടവാക്കര റോഡ് നാടിന് സമർപ്പിച്ചു
പുതുക്കാട് മണ്ഡലത്തിലെ ടോൾ സമാന്തര പാതയായ മണലി മടവാക്കര റോഡിൻ്റെ ഉദ്ഘാടനം കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികൾ നടത്തിയാണ് റോഡ് നാടിന് സമർപ്പിച്ചത്.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 35 ലക്ഷം രൂപയും റോഡിന്റെ വശങ്ങൾ സംരക്ഷിക്കുന്നതിനും ഐറിഷ് ഡ്രൈൻ ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കും എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 8.3 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം ചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി. ഗ്രാമപഞ്ചായത്തംഗം കെ.വി ഷാജി, അസിസ്റ്റൻ്റ് സെക്രട്ടറി എം.സി മാറ്റ്‌ലി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments