Skip to main content

ആരക്കുഴ ഗ്രാമപഞ്ചായത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

 

 

ആരക്കുഴ ഗ്രാമപഞ്ചായത്ത്, ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി, ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാാഷ്ട്ര യോഗാ ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലസിത മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. 

 

യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. പി ജയറാണി യോഗാദിന സന്ദേശം നൽകി. തുടർന്ന് യോഗ ഇൻസ്ട്രക്ടർ ടി. എഫ് മുംതാസിൻ്റെ നേതൃത്വത്തിൽ ആയുഷ് യോഗ ക്ലബ്ബ് അംഗങ്ങൾ യോഗ അവതരണം നടത്തി. 

 

വികസന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി സണ്ണി അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ഓമന മോഹനൻ, ജാൻസി മാത്യു, ,ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. വിഭ റോസ്മി ജോൺ , ആയുഷ് ക്ലബ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

date