ലോകവയോജന ദുരുപയോഗ ബോധവൽക്കരണ ദിനാഘോഷം സംഘടിപ്പിച്ചു
ജില്ലാ ഇ
ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനാഘോഷത്തോടനുബന്ധിച്ച് മുതിർന്നവർക്ക് കരുതലുമായി മരട് നഗരസഭ. ദിനാഘോഷത്തിന്റെ ഭാഗമായി കുണ്ടന്നൂർ പെട്രോ ഹൗസിൽ നടത്തിയ ചടങ്ങിൻ്റെ ഉദ്ഘാടനം കെ ബാബു എംഎൽഎ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ് കളക്ടർ കെ.മീര മുഖ്യപ്രഭാഷണം നടത്തി.
വൈസ് ചെയർ പേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ റിയാസ് കെ മുഹമ്മദ്, റിനി തോമസ്, ബേബി പോൾ,ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ് കൗൺസിലർമാരായ സി.ആർ.ഷാനവാസ് , ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്,മിനി ഷാജി, ബെൻഷാദ് നടുവിലവീട്, സിബി സേവ്യർ , ജയ ജോസഫ്, എ.ജെ. തോമസ്, ജെയ്നി പീറ്റർ, മോളി ഡെന്നി, പത്മപ്രിയ വിനോദ്, രേണുക ശിവദാസ്, സി. വി. സന്തോഷ്,ഉഷ സഹദേവൻ, സീമ. കെ. വി, ഷീജ സാൻകുമാർ, ഇ.പി. ബിന്ദു ജിജി പ്രേമൻ, നഗരസഭാ സെക്രട്ടറി ഇ. നാസ്സിം , ഐ.സി.ഡി.എസ് സൂപ്പർ വൈസർ ഫെമിത വി.കെ, വയോമിത്രം കോ ഓർഡിനേറ്റർ ശ്രുതി മെറിൻ, തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ വയോമിത്രം കോ - ഓർഡിനേറ്റർ ശ്രുതി മെറിനേയും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജന കലാമേള മത്സരാർത്ഥികളേയും ആദരിച്ചു.
- Log in to post comments