Skip to main content

എം.സി.എ, ബി.ഡെസ് പ്രവേശനം: ന്യൂനത പരിഹരിക്കാം

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular), ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) അപേക്ഷകളിൽ തിരുത്തലുകൾ നടത്താനുള്ള സമയപരിധി ജൂൺ 28 വരെ നീട്ടി. www.lbscentre.kerala.gov.in വെബ്സൈറ്റിലെ അപ്ലിക്കേഷൻ പോർട്ടൽ മുഖേന തിരുത്തലുകൾ നടത്താം. അപേക്ഷാർത്ഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്‌സ് പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തിയവർ ഇനി അത് ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

പി.എൻ.എക്സ് 2907/2025

date