Skip to main content

അതിഥി അധ്യാപക ഒഴിവ്

 

 

കുട്ടനെല്ലൂര്‍ ശ്രീ. സി. അച്യുത മേനോന്‍ ഗവ. കോളേജില്‍ 2025-26 അധ്യയനവര്‍ഷത്തില്‍ സൈക്കോളജി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യോഗ്യത 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദം. നെറ്റ് യോഗ്യതയുള്ളവര്‍ക്കുംപി.ച്ച്.ഡി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ജൂലൈ നാലിന് രാവിലെ 10.30 മുതല്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് കോളേജില്‍ നേരിട്ട് ഹാജരാകണം. ഇന്റര്‍വ്യൂവിന് വരുമ്പോള്‍ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ ഗസ്റ്റ് ലക്ചറര്‍ പോളില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2353022.

date