Post Category
കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ
കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ കോര്‍പ്പറേഷന്‍ സംസ്ഥാന കുടുംബശ്രീ മിഷനുമായി സഹകരിച്ച് പാലക്കാട് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി പരമാവധി ഒരു ലക്ഷം രൂപ വരെ, 50,000 രൂപ സബ്‌സിഡിയോടുകൂടി ജാമ്യമില്ലാത്ത വായ്പ നല്‍കുന്നു. പ്രായം 18 നും 55 നും മധ്യേ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400068509, 0491-2544411.
date
- Log in to post comments