Skip to main content

വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ തുറന്നു

 

 

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജോബ് സ്റ്റേഷന്റെ പ്രവര്‍ത്തനം ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ ആരംഭിച്ചു. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 

ജോബ്‌സ്റ്റേഷന്റെ ഉദ്ഘാടനം  പി മമ്മിക്കുട്ടി എംഎല്‍എ നിര്‍വഹിച്ചു. ചെര്‍പ്പുളശ്ശേരി ഇ എം എസ് സ്മാരക ടൗണ്‍ഹാളിന്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ പി രാമചന്ദ്രന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ കെ സാദിഖ് ഹുസൈന്‍, കെ മിനി ടീച്ചര്‍, കെ ടി പ്രമീള , വി പി സെമീജ്, നഗരസഭാ സെക്രട്ടറി വി ടി പ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

കില മുന്‍ ഫെസിലിറ്റേറ്റര്‍ ഗോപാലകൃഷ്ണന്‍ മാഷ് പദ്ധതി വിശദീകരിച്ചു.

date